മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ഡൽഹി പോലീസിനൊപ്പം ആർഎസ്എസ്സിൻ്റെ ഗുണ്ടകളും മർദിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധിക്കുന്ന യുവാക്കളെ മർദിക്കുന്ന പോലീസ് ആർഎസ്എസ് പ്രവർത്തകരെ സ്വതന്തരായി വിഹരിക്കാൻ അനുവദിക്കുകയാണെന്ന് മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി ന്യൂഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നും ഇതിന്റെ ഭാഗമായി ഇന്ത്യാ സഖ്യ നേതാക്കൾ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകർ ഉൾപ്പെടെ ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും മാർച്ചിൽ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് രാഹുൽ ഗാന്ധിയുടെയോ നരേന്ദ്ര മോദിയുടെയോ പോരാട്ടമല്ല. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇത് നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് മൂന്നിന് സുപ്രീം കോടതിയിൽ ഹർജി നൽകുമ്പോൾ സാധ്യമായ രീതിയിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാം,” എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് 1.30ന് ബർഖംബ ജങ്ഷനിൽനിന്നാണ് മാർച്ച് ആരംഭിക്കുക. ഭരണഘടനയ്ക്ക് ഭീഷണിയുണ്ടെന്ന് കരുതുന്ന ബിജെപി അംഗങ്ങൾക്കും മാർച്ചിൽ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ 200 ഉദ്യോഗസ്ഥർ പ്രതിപക്ഷവുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.പ്രധാനമന്ത്രി മോദിയോട് പറയട്ടെ, നിങ്ങളുടെ സർക്കാരിലെ 200 ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അവർ വിവരങ്ങൾ കൈമാറുകയാണ്. പൊലീസ് ഉദ്യോഗസ്ഥരിൽ 50 ശതമാനത്തോളം തങ്ങൾ ചെയ്യുന്നത് ശരിയാണെന്നും അത് തുടരണമെന്നും പറയുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
പൊലീസ്, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്), രാജ്യത്തെ ജനങ്ങൾ എന്നിവ ഒരു വശത്തും നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, ഗ്യാനേഷ് കുമാർ, വോട്ട് കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനിലെ നാലോ അഞ്ചോ അംഗങ്ങൾ മറുവശത്തുമാണെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ പൊലീസിനെ വിന്യസിക്കുന്തോറും അവർ ഞങ്ങളുടെ കെണിയിൽ കൂടുതൽ ആഴത്തിൽ വീഴുമെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കൊണാട്ട്പ്ലേസിൽനിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം.
തിങ്കളാഴ്ച ഡൽഹിയിൽ ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് ഞായറാഴ്ച രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സാഹചര്യമനുസരിച്ച് രാവിലെ ആറുമുതൽ ന്യൂഡൽഹിയിലും മധ്യ ഡൽഹിയിലും ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്ഐആർ) നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം രംഗത്തെത്തിയത്.
അതേസമയം, തിങ്കളാഴ്ച ഡൽഹിയിൽ ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്ന് ട്രാഫിക് പൊലീസ് ഞായറാഴ്ച രാത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സാഹചര്യമനുസരിച്ച് രാവിലെ ആറുമുതൽ ന്യൂഡൽഹിയിലും മധ്യ ഡൽഹിയിലും ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണ (എസ്ഐആർ) നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം രംഗത്തെത്തിയത്. പ്ലേസിൽനിന്ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം.
അഭിജീത് ദിപ്‌കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടർച്ചയായ രണ്ടു ദിവസങ്ങളിലുണ്ടായ കനത്ത സുരക്ഷാ നടപടികൾക്കും കൂട്ടത്തടങ്കലുകൾക്കും പിന്നാലെയാണ് പുതിയ നീക്കം. പ്രതിഷേധക്കാരെ തടയാൻ ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും പ്രധാന ജങ്ഷനുകളിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
INDIA bloc leaders will go to Supreme Court and file petition against Chief Election Commissioner Gyanesh Kumar and alleged “vote chori” (vote theft) at 3 pm on Monday, said Congress MP and Lok Sabha Leader of Opposition Rahul Gandhi














