‘ഒരു വശത്ത് ജനങ്ങളും പ്രതിപക്ഷവും, മറു വശത്ത് മോദിയും ഗ്യാനേഷ് കുമാറും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളും പ്രതിപക്ഷ പാർട്ടികളും ഒരു വശത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ മറു വശത്തുമാണെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു .

വോട്ട് മോഷണത്തിനും ഗ്യാനേഷ് കുമാറിന്റെ കീഴിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിരോധം ഇപ്പോൾ ഒരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “ജനാധിപത്യ സംരക്ഷണത്തിനായുള്ള ‘ചലോ ദില്ലി’ മാർച്ച് കഴിഞ്ഞ നാലഞ്ച് ദിവസമായി ശക്തമാണ്. കഴിഞ്ഞ 10 മുതൽ 13 വർഷമായി നിലനിൽക്കുന്ന പ്രതിരോധം ഇപ്പോൾ കൂടുതൽ വ്യക്തമായ രൂപം കൈവരിക്കുകയാണ്. എന്നാൽ എന്തുകൊണ്ടാണ് ഡൽഹിയെ തടവിലാക്കിയിരിക്കുന്നത്?” രാഹുൽ ഗാന്ധി ചോദിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ വലിയൊരു തെറ്റാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോദിജി ഗ്യാനേഷ് കുമാറിന് സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അദ്ദേഹത്തിന് എത്രത്തോളം സംരക്ഷണം നൽകുന്നുവോ, അത്രത്തോളം വേഗത്തിൽ അദ്ദേഹത്തെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന പ്രധാന വ്യക്തിയിലേക്ക് തങ്ങൾ എത്തിച്ചേരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

‘On one side, the people and the opposition; on the other, Modi and Gyanesh Kumar’: Rahul Gandhi

More Stories from this section

family-dental
witywide