യു.പി പോലീസിനെ പിരിച്ചുവിട്ട് എല്ലാ അന്വേഷണങ്ങളും സി.ബി.ഐക്ക് വിടേണ്ടിവരും; സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണ രീതിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. യു.പി. പോലീസിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ മുഴുവൻ കേസ് അന്വേഷണങ്ങളും സി.ബി.ഐക്ക് വിടേണ്ടി വരുമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. ഒരു ക്രിമിനൽ കേസ് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഈ കടുത്ത പരാമർശം.

നാട്ടുകാർ സംഭവസ്ഥലത്തുനിന്നും പിടികൂടി പോലീസിലേൽപ്പിച്ച പ്രതിയെ ഒഴിവാക്കി, പകരം അജ്ഞാതനായ മോട്ടോർസൈക്കിൾ യാത്രികനെതിരെ മാത്രം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത പോലീസിന്റെ നടപടിയാണ് കോടതിയെ ചൊടിപ്പിച്ചത്. പോലീസിന്റെ ഓരോ നടപടിയിലും എന്തൊക്കെയോ താല്പര്യങ്ങളുണ്ടെന്നും കാര്യങ്ങൾ ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജനങ്ങൾ എങ്ങനെ പോലീസിനെ വിശ്വസിക്കുമെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്തരം അസംബന്ധങ്ങൾക്ക് അവസാനമുണ്ടാകേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

കേസിലെ പരാതിക്കാരി നൽകിയ ഹർജി പരിഗണവെയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ചത്. കേസിൽ വിശദമായ പരിശോധനയ്ക്കും തുടർനടപടികൾക്കുമായി വിഷയത്തിൽ കോടതിയുടെ ഇടപെടൽ തുടരുകയാണ്.

Disband UP Police and Hand Over All Probes to CBI: Supreme Court Slams State Police Over Criminal Case Investigation

More Stories from this section

family-dental
witywide