
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്ന് പുലർച്ചയോടെയാണ് അന്വേഷണ സംഘമെത്തിയത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലാണ് റെയ്ഡ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന. ഒരേസമയം പത്തിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും, സിഎംആര്‍എല്‍ കൊച്ചി ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.
12 പേരടങ്ങുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ സംഘമാണ് തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുന്നത്. റെയ്ഡ് നടക്കുമ്പോൾ പിണറായി വിജയനും, കേസിൽ പ്രധാന ആരോപണം നേരിടുന്ന മകൾ വീണ വിജയനും കുടുംബവും ഈ വീട്ടിലുണ്ട്. മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ കോട്ടൂളിയിലുള്ള വസതിയിലും ഇ.ഡി സംഘം എത്തിയിട്ടുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനി ഓഫീസുകളിലും, അതിൻ്റെ എം.ഡി ശശിധരൻ കർത്തായുടെ വസതിയിലും പരിശോധന തുടരുകയാണ്.
വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷൻസ്’ എന്ന ഐടി കമ്പനിക്ക്, സിഎംആർഎൽ കമ്പനി യാതൊരു സേവനവും ലഭ്യമാക്കാതെ 1.72 കോടി രൂപ പ്രതിമാസപ്പടിയായി നൽകി എന്നതാണ് കേസ്. ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്ന കണ്ടെത്തലിലാണ് ഇ.ഡി അന്വേഷണം. സിഎംആർഎൽ കമ്പനി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ.ഡി ഈ നിർണായക നീക്കം നടത്തിയത്.
ED raids opposition leader Pinarayi Vijayan’s house















