മുൻ ചീഫ് സെക്രട്ടറി വി. വേണു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (സിയ) ചെയർമാൻ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ (SEIAA – സിയ) ചെയർമാനായി മുൻ ചീഫ് സെക്രട്ടറി വി. വേണുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു. മുൻ ചെയർമാൻ പി.എച്ച്. കുര്യൻ അന്തരിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടന്ന തസ്തികയിലേക്കാണ് പുതിയ നിയമനം. സംസ്ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.

ഖനനം, വലിയ കെട്ടിട നിർമ്മാണങ്ങൾ, വ്യവസായങ്ങൾ തുടങ്ങി നിർണ്ണായകമായ ‘ബി’ വിഭാഗത്തിൽപ്പെടുന്ന പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റിയുടെ പ്രധാന ചുമതല. 2006-ലെ പരിസ്ഥിതി ആഘാത നിർണയ വിജ്ഞാപന പ്രകാരമുള്ള ‘ബി’ വിഭാഗം പദ്ധതികളുടെ പാരിസ്ഥിതിക അനുമതി കൈകാര്യം ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ സിയ കേരള രൂപീകരിച്ചത്.

സിയ കേരളയെ സഹായിക്കുന്നതിനായി സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റിയും (SEAC) കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികൾ നേരത്തെ അനുവദിച്ച പാരിസ്ഥിതികാനുമതികൾ സംസ്ഥാന അതോറിറ്റി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് 2024-ൽ സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു.

Former Chief Secretary V. Venu Appointed Chairman of State Environment Impact Assessment Authority (SEIAA); Centre Issues Notification

More Stories from this section

family-dental
witywide