ഷെയ്ൻ നിഗം ചിത്രം ‘ദൃഢം’ എന്‍റെ ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ ചെറുകഥ മോഷ്ടിച്ചത്, ‘ഭൂതകാല’വും മോഷണം തന്നെ; ആരോപണവുമായി മുൻ ഡിജിപി ശ്രീലേഖ, വിവാദം പുകയുന്നു

ഷെയ്ൻ നിഗം നായകനായി പുറത്തിറങ്ങിയ ‘ദൃഢം’ എന്ന ചിത്രം തന്റെ കഥ മോഷ്ടിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ശ്രീലേഖ ആർ. രംഗത്ത്. വർഷങ്ങൾക്ക് മുൻപ് താൻ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയാണ് സിനിമയുടെ മൂലകഥയായി മോഷ്ടിച്ചിരിക്കുന്നതെന്ന് അവർ ആരോപിച്ചു. വർഷങ്ങളായി കൗൺസലിങ് മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് മുന്നിലെത്തിയ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കഥ എഴുതിയതെന്നും, അത് അതേപടി പകർത്തിയാണ് സിനിമയാക്കിയിരിക്കുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി. തന്‍റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന സിനിമയെന്നും അവർ ആരോപിച്ചു.

ശ്രീലേഖയുടെ കുറിപ്പ്

“ദൃഢം” (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്‍ചപതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

Former DGP Sreelekha Alleges Shane Nigams Movie Dridham Copied From Her Short Story

More Stories from this section

family-dental
witywide