തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി മഹിളാ മോർച്ച പ്രവർത്തകർ. അതേസമയം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും മുൻപേ പ്രതിഷേധം നടത്തുന്നത് വിമർശനത്തിനിടയാക്കി.
മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനെതിരേ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ രംഗത്തെത്തി. സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി. പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിന്റെയും പിതാവ്? . ബിജെപിയുടെ പ്രതിഷേധ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ സന്ദീപ് വാരിയർ കുറിച്ചു.
അതേസമയം, മെയ് 15 മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, ജനങ്ങൾക്ക് നൽകിയ ഉറപ്പുകളെല്ലാം അട്ടിമറിക്കുകയാണെന്നാണെന്നാണ് ബിജെപി വിമർശനം. ഈ സ്ത്രീവിരുദ്ധ വഞ്ചനയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യയാത്ര നടത്തിയാണ് പ്രതിഷേധം. അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
Free travel for women in KSRTC; Is Suresh the same one who told them to light torches during the day the father of this stupid protest idea, says Sandeep Warrier














