സ്ത്രീകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാൻ KSRTC പിങ്ക് ബസ്; ആദ്യ സർവീസ് നാളെ തമ്പാനൂർ-ടെക്നോപാർക്ക് റൂട്ടിൽ

വനിതകളുടെ രാത്രികാല യാത്ര കുറച്ചുകൂടി സുരക്ഷിതമാക്കാൻ KSRTC പ്രത്യേക പിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നു. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തലസ്ഥാന നഗരിയിലാണ് ഈ സർവീസുകൾ ലഭ്യമാകുക.

തമ്പാനൂരിൽ നിന്ന് ടെക്നോപാർക്കിലേക്കുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 10:45 വരെയായിരിക്കും പിങ്ക് ബസുകൾ സർവീസ് നടത്തുകയെന്ന് KSRTC അറിയിച്ചു. ഭാവിയിൽ സംസ്ഥാനത്തെ മറ്റ് പ്രധാന റൂട്ടുകളിലേക്കും ഈ സുരക്ഷിത രാത്രികാല സർവീസ് വ്യാപിപ്പിക്കും.

More Stories from this section

family-dental
witywide