സ്വാതന്ത്ര്യം വെറുമൊരു സമ്മാനമല്ല, വലിയൊരു ഉത്തരവാദിത്തം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. സ്വാതന്ത്ര്യം എന്നത് സ്വാതന്ത്ര്യസമര സേനാനികളിൽ നിന്ന് നമുക്ക് ലഭിച്ച വെറുമൊരു സമ്മാനം മാത്രമല്ലെന്നും, അത് കാത്തുസൂക്ഷിക്കേണ്ട വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചത്. സത്യത്തിന്റെയും അഹിംസയുടെയും പാത പിന്തുടരുക, ഇന്ത്യൻ ഭരണഘടനയുടെയും ത്രിവർണ്ണ പതാകയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, ജനാധിപത്യത്തെ എപ്പോഴും സംരക്ഷിക്കുക എന്നിവയാണ് ഓരോ പൗരന്റെയും പ്രധാന ചുമതലകളെന്ന് രാഹുൽ ഗാന്ധി കുറിച്ചു. ഈ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ജനങ്ങളും, പ്രത്യേകിച്ച് യുവതലമുറയും ഒറ്റക്കെട്ടായി നിലകൊള്ളുന്നതിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Freedom is not just a gift, it is a great responsibility: Rahul Gandhi wishes

More Stories from this section

family-dental
witywide