ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി, ഗണ്ണേഴ്സിന് നിരാശ

ബുദാപെസ്റ്റ് (ഹംഗറി): പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗണ്ണേഴ്‌സിനെ 4-3ന് മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്‌ജി കിരീടം നിലനിർത്തി. ലൂയിസ് എന്റിക്വെയ്ക്കും സംഘത്തിനും ഒരിക്കൽ കൂടി ആ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് മത്സരം സമനിലയിൽ തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

പിഎസ്ജിക്കായി ഗോൺസാലോ റാമോസ്, ഡെസീറെ ഡുവെ, അഷ്റഫ് ഹക്കീമി, ലൂക്കാസ് ബെരാൾഡോ എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ നൂനോ മെൻഡസിന്റെ ഷോട്ട് ആഴ്‌സനൽ ഗോൾകീപ്പർ ഡേവിഡ് റായ തട്ടിയകറ്റി. ആഴ്സനലിനായി വിക്‌ടർ യോക്കെരെഷ്, ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ തങ്ങളുടെ കിക്കുകൾ വലയിലാക്കിയപ്പോൾ എബരെച്ചി എസെയും നിർണായക കിക്കെടുത്ത ഗബ്രിയേൽ മഗാല്യുൻസും അവസരം പാഴാക്കി.

22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ആഴ്സനൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 2006-ലാണ് മുൻപ് ഒരേയൊരു തവണ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. അന്ന് ബാഴ്സലോണയോട് തോറ്റു. ഇത്തവണയും ആ വിധി മാറ്റി മറിക്കാൻ ഗണ്ണേഴ്സിനായില്ല.കളിയിൽ ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് പിഎസ്‌ജി ആയിരുന്നുവെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. 77 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും അവർക്ക് ആഴ്സണലിന്റെ്റെ പ്രതിരോധം ഭേദിക്കാനായില്ല.

ഇതോടെ ആദ്യ പകുതി ആഴ്സനലിന്റെ ലീഡിൽ അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാനുള്ള കഠിനപ്രയത്നത്തിലായിരുന്നു പിഎസ്‌ജി. 77-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറി വാരത്സ്ഹേലിയ തൊടുത്ത ഷോട്ട് ആഴ്സനൽ ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. തുടർന്ന് അധിക സമയത്തടക്കം ഗോൾ നേടാൻ ഇരു ടീമിനും സാധിക്കാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. രണ്ട് കിക്കുകൾ നഷ്ടപ്പെടുത്തിയ ആഴ്‌സനലിന് അങ്ങനെ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനിലും തോൽവിയായി ഫലം.

French club PSG retains Champions League title, Gunners disappointed

More Stories from this section

family-dental
witywide