
തന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എം.എൽ.എ. റെജി ചെറിയാനെ പൊതുവേദിയിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ജി. സുധാകരൻ എം.എൽ.എ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് യു.ഡി.എഫ്. പ്രതിപ്രതിനിധിയായ റെജി ചെറിയാൻ പ്രാദേശിക എം.എൽ.എ.യെ അറിയിക്കാതെ എത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി സഭയിലെത്തിയ ഒരാൾ മുതിർന്ന എം.എൽ.എ.യ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി. സുധാകരൻ തുറന്നടിച്ചു.
റെജി ചെറിയാന്റെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലിനെ പരാമർശിച്ചും സുധാകരൻ വേദിയിൽ പരിഹാസം ചൊരിഞ്ഞു. താൻ അവിടെ മദ്യപിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ലെന്നും, അവിടെ സ്ഥിരമായി വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാർ ആരൊക്കെയാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
G Sudhakaran Slams UDF MLA Reji Cheriyan Over Unauthorized Constituency Visit and Bar Ownership














