ന്യൂഡൽഹി: പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ. ഉത്തർ പ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന ഗ്രാൻഡ് ഡയലോഗ് എന്ന പരിപാടി റദ്ദാക്കി. റദ്ദാക്കിയത്. തിങ്കളാഴ്ച വാരാണസിയിൽ നടക്കാനിരുന്ന സമാനസ്വഭാവമുള്ള മറ്റൊരു പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തോട് (എസ്.ഐ.ആർ.) രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണർമാർ പ്രകടിപ്പിച്ച വിയോജിപ്പുകൾ രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ അതിശക്തപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഗ്യാനേഷ്‌കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാനാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് പ്രതിപക്ഷം ഒരാഴ്ചയ്ക്കകം നോട്ടീസ് നൽകും. എസ്.ഐ.ആർ. പ്രക്രിയ നിർത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Gyanesh Kumar cancels public engagements; petition filed in Bombay High Court seeking to overturn his decisions.














