ഗ്യാനേഷ് കുമാറിൻ്റെ രാജി; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ചുമായി ഇന്ത്യാസഖ്യം ⁩

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജിയുമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലുള്ള ആശങ്കകളുമായും ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ പാർലമെന്റിൽനിന്ന് രാഷ്ട്രപതിഭവനിലേക്ക് മാർച്ചുമായി ഇന്ത്യാസഖ്യം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെയും നേതാക്കളുടെയും മാർച്ച്.

എന്നാൽ, വിജയ് ചൗക്കിൽ വെച്ച് ഡൽഹി പോലീസ് പ്രതിപക്ഷ എംപിമാരുടെ മാർച്ച് തടഞ്ഞു. അതിനിടെ പത്തുപേരടങ്ങിയ പ്രതിപക്ഷസംഘം രാഷ്ട്രപതിയെ കാണാനും വോട്ട് ചോരി വിഷയത്തിൽ നിവേദനം കൈമാറാനുമായി രാഷ്ട്രപതിഭവനിലേക്ക് പോയി. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ടിഎംസി നേതാവ് മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, എസ്‌പി നേതാവ് രാജീവ് റായ്, എൻസിപി (എസ്‌പി) നേതാവ് സുപ്രിയ സുലെ, എൻസി നേതാവ് ഒമർ അബ്ദുള്ള, ആർജെഡി എംപി മനോജ് ഝാ, വിസികെ നേതാവ് തോൽ തിരുമാളവൻ എന്നിവരുൾപ്പെട്ട സംഘമാണ് രാഷ്ട്രപതിയെ കാണാൻ പോയത്.

ഗ്യാനേഷ് കുമാറിനെതിരായ മുദ്രാവാക്യങ്ങളുമായി മറ്റു പ്രതിപക്ഷ എംപിമാർ നോർത്ത്, സൗത്ത് ബ്ലോക്കുകൾക്ക് സമീപം കാത്തുനിന്നു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന ഇന്ത്യാസഖ്യ എംപിമാരുടെ യോഗത്തിന് ശേഷമായിരുന്നു മാർച്ച്. ഏകദേശം നൂറ്റമ്പതോളം എംപിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. പതിനാറ് പാർട്ടികളിലെ നേതാക്കൾ, രാഷ്ട്രപതിക്ക് കൈമാറാനുള്ള നിവേദനത്തിൽ ഒപ്പിട്ടുവെന്നാണ് റിപ്പോർട്ടുകൾ.

Gyanesh Kumar’s resignation; INDIA bloc marches to Rashtrapati Bhavan led by Rahul Gandhi.

Also Read

More Stories from this section

family-dental
witywide