സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം; വരവിൽ കവിഞ്ഞ സ്വത്ത് ആരോപണം പരിശോധിക്കാനുള്ള ഹൈക്കോടതി ഉത്തരവുകൾ റദ്ദാക്കി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വരവിൽ കവിഞ്ഞ സ്വത്തുക്കളുണ്ടെന്ന ആരോപണം പരിശോധിക്കാൻ സിബിഐക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവുകൾ സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് രാഹുൽ ഗാന്ധി നൽകിയ ഹർജി പരിഗണിച്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് പുതുതായി പരിഗണിക്കാനായി അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ച സുപ്രീംകോടതി, ഹർജിയിൽ രാഹുൽ ഗാന്ധിയെ കക്ഷി ചേർക്കാനും നിർദേശിച്ചു.

കർണാടക സ്വദേശിയായ ബിജെപി പ്രവർത്തകൻ വിഗ്‌നേഷ് ശിശിർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിയമപ്രകാരം പരിശോധിക്കാനും അന്വേഷണ പുരോഗതി അറിയിക്കാനുമാണ് മേയിൽ അലഹബാദ് ഹൈക്കോടതി കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ജൂലൈ 20-ലെ ഉത്തരവിൽ, സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇഡി ആവശ്യമായ നടപടികൾ സ്വീകരിച്ചതായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയ ഈ ഹൈക്കോടതി ഉത്തരവുകളെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി കേസ് തിരിച്ചയച്ചതോടെ, ആരോപണങ്ങളും നേരത്തെയുള്ള നിർദേശങ്ങളും അലഹബാദ് ഹൈക്കോടതി ഇനി പുതുതായി പരിശോധിക്കും.

Relief for Rahul Gandhi: Supreme Court Quashes Allahabad HC Orders on Disproportionate Assets Probe

More Stories from this section

family-dental
witywide