ന്യൂഡൽഹി: ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. ഐസിഎസ്ഇയിൽ 99.18 ശതമാനവും ഐഎസ്‌സിയിൽ 99.13 ശതമാനവുമാണ് വിജയം. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഐഎസിയിൽ (12-ാം ക്ലാസ്) പെൺകുട്ടികൾ 99.48 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.81 ആണ്. ഐസിഎസ്ഇ പരീക്ഷയിൽ (10-ാം ക്ലാസ്) 99.46 ശതമാനം പെൺകുട്ടികളും 98.93 ശതമാനം ആൺകുട്ടികളും വിജയിച്ചു. രണ്ട് പരീക്ഷകളിലും പെൺകുട്ടികളാണ് മികച്ച നേട്ടം കൈവരിച്ചത്.
അതേസമയം, ഇത്തവണ റാങ്ക് പട്ടിക പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻനിരയിൽ എത്തിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകൾ നൽകും. ഐസിഎസ്ഇ പരീക്ഷയിൽ 2,58,721 വിദ്യാർത്ഥികളും ഐഎസ്‌സി പരീക്ഷയിൽ 1,03,316 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിദ്യാർത്ഥികൾക്ക് https://cisce.org എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഫലങ്ങളിൽ പുനഃപരിശോധന ആവശ്യമുള്ളവർക്ക് മെയ് 1 മുതൽ മെയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി ജൂൺ, ജൂലൈ മാസങ്ങളിൽ ഇംപ്രൂവ്മെന്റ്റ് പരീക്ഷകൾ നടത്തുമെന്നും കൗൺസിൽ അറിയിച്ചു.
ICSE, ISC results declared










