കരാറില്ലെങ്കിൽ യുദ്ധം വീണ്ടും പൂർവ്വാധികം ശക്തിയോടെ തുടരും, ഇറാന്‍റെ തന്ത്രം വെളിപ്പെടുത്തി വിദഗ്ധൻ, വിലപേശലിന് ഹോര്‍മുസ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ നൽകുന്ന പരസ്പരവിരുദ്ധമായ സൂചനകൾ ആശയക്കുഴപ്പം മൂലമല്ല, മറിച്ച് ചർച്ചകളിൽ മേൽക്കൈ നേടാനുള്ള കൃത്യമായ കണക്കുകൂട്ടലുകളുടെ ഭാഗമാണെന്ന് ടെഹ്‌റാൻ സർവകലാശാലയിലെ മിഡിൽ ഈസ്റ്റ് പഠനവിഭാഗം ഗവേഷകൻ മുഹമ്മദ് ഇസ്ലാമി. ആഗോള വിപണിയെയും നയതന്ത്ര ചർച്ചകളെയും സ്വാധീനിക്കാൻ ഇറാൻ കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഒരു വിലപേശൽ ആയുധമായി ഉപയോഗിക്കുകയാണെന്ന് അൽ ജസീറയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്ത നടപടി ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്ന് ഇസ്ലാമി ചൂണ്ടിക്കാട്ടി. മുഖം രക്ഷിക്കാനുള്ള അമേരിക്കയുടെ ശ്രമമായാണ് ഇറാൻ ഇതിനെ കാണുന്നത്. എന്നാൽ, അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് നടത്തുന്ന തിരിച്ചടികൾ ഇറാൻ ഒട്ടും പിന്നോട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. വ്യക്തമായ തന്ത്രങ്ങളില്ലാതെയാണ് അമേരിക്ക ഈ സംഘർഷത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം വിമർശിച്ചു.നിലവിലെ വെടിനിർത്തൽ ചർച്ചകളിൽ താൻ ശുഭാപ്തിവിശ്വാസമല്ലെന്നും കരാറിൽ എത്താൻ സാധിച്ചില്ലെങ്കിൽ യുദ്ധം വീണ്ടും പൂർവ്വാധികം ശക്തിയോടെ തുടരുമെന്നും മുഹമ്മദ് ഇസ്ലാമി മുന്നറിയിപ്പ് നൽകി. ഇറാൻ്റെ നീക്കങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിൽ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ശാക്തിക പോരാട്ടം എങ്ങോട്ട് തിരിയുമെന്നത് ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുകയാണ്.

More Stories from this section

family-dental
witywide