വയനാട് കള്ളാടി ദുരന്തത്തിൽ വേദനയേറുന്നു, നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം ഏഴായി ഉയർന്നു, പരിശോധന തുടരുന്നു

വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽനിന്ന് ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്‌കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവർക്ക് പുറമെ തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഏഴായി ഉയർന്നു.

രാവിലെ നടന്ന പരിശോധനയിൽ സോൺ ഒന്നിൽ നിന്നാണ് മുഹമ്മദ് ഇമ്രാന്റെയും രാഹുൽ ശർമയുടെയും മൃതദേഹങ്ങൾ ലഭിച്ചത്. തുടർന്ന് പുഴയോട് ചേർന്നുള്ള മൂന്നാം സോണിൽ നടത്തിയ തിരച്ചിലിൽ അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. നേരത്തെ ചന്ദ്രബാൻ പാൽ, ബികാസ് കുമാർ സിങ്, അൻമോൽ ദൊഡരായ് എന്നിവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു. ഇനി കണ്ടെത്താനുണ്ടായിരുന്ന കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരിൽ ഒരാളുടേതാണ് ഒടുവിൽ കണ്ടെത്തിയ മൃതദേഹമെന്നാണ് അനുമാനം.

ദുരന്തമേഖലയിലെ പുഴ കേന്ദ്രീകരിച്ചുള്ള ദൗത്യം ഇന്ന് കൂടുതൽ ഊർജിതമാക്കി. പുഴയിൽ തടസ്സമായി കിടന്ന ബസ്സും മറ്റ് വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും തിരച്ചിൽ കൂടുതൽ എളുപ്പമാവുകയും ചെയ്തു. എൻ.ഡി.ആർ.എഫിന്റെ രണ്ട് ടീമുകൾ, ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം കഡാവർ ഡോഗ്സിനെയും ഉപയോഗിച്ചാണ് നിലവിൽ സംയുക്ത പരിശോധന പുരോഗമിക്കുന്നത്.

Wayanad Landslide: Four More Bodies Recovered; Death Toll Rises to Seven

More Stories from this section

family-dental
witywide