ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 12ന് ഡൽഹിയിൽ വൻ പ്രതിഷേധവുമായി ഇന്ത്യാ സഖ്യം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ) ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെത്തുടർന്നാണ് പ്രതിഷേധം. ശനിയാഴ്ചയും ഡൽഹിയിൽ പൊലീസ് നടപടി തുടരുന്നതിനിടെയാണ് സഖ്യത്തിന്റെ പുതിയ നീക്കം.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ തുടരാനും പ്രതിഷേധത്തിൽ പങ്കെടുക്കാനും തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്തയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി അവർ ഡൽഹിയിലെ താമസം നീട്ടി.ശനിയാഴ്ച ഉച്ചയ്ക്കു മമത ബാനർജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ സൗത്ത് അവന്യൂ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ കുത്തിയിരുന്ന് അവർ പ്രതിഷേധിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പൊലീസ് നടപടി ശക്തമാക്കി. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെയും വിദേശത്ത് താമസിക്കുന്ന യൂട്യൂബർ ധ്രുവ് റാഠിയെയും കസ്റ്റഡിയിലെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തെത്തുടർന്ന് ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകളെയും ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിക്കാൻ പുറത്തിറങ്ങിയ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ.ആർ നടപടികളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണം ഉന്നയിച്ചാണ് സി.ജെ.പി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

INDIA bloc to hold mega protest in Delhi on October 12, TMC says Mamata Banerjee to join

More Stories from this section

family-dental
witywide