ഫ്ലൈദുബായ് വിമാനത്തിലെ പൈലറ്റിനെ ആക്രമിച്ചത് ഇസ്രയേലിൻ്റെ ഗൂഢാലോചന; പുതിയ സൈനിക ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കാനെന്നും ഇറാൻ്റെ ആരോപണം

ടെഹ്റാൻ: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ ഇസ്രയേലിന്റെ ഗൂഢാലോചനയെന്ന് ഇറാൻ. മേഖലയിൽ പുതിയ സൈനിക ഏറ്റുമുട്ടലുകൾക്ക് വഴിയൊരുക്കാനാണ് ഇസ്രയേൽ ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇറാൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് (FZ1073) വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ കോ-പൈലറ്റായ ഒമാൻ സ്വദേശി, ചീഫ് പൈലറ്റായ ഇന്ത്യൻ പൌരൻ സ്മിത് മച്ഛറിനെ ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. പരിക്കേറ്റിട്ടും പ്രധാന പൈലറ്റ് കോക്ക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇതൊരു ‘ജിഹാദി ഭീകരാക്രമണം’ ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചപ്പോൾ, ആക്രമണത്തിന് പിന്നിൽ ഇറാന്റെ പങ്കുണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംശയം പ്രകടിപ്പിച്ചു.

എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ഇറാൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മേഖലയിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ തന്ത്രമാണിതെന്നാണ് ഇറാന്റെ നിലപാട്. സംഭവത്തിൽ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ സുരക്ഷാ ഏജൻസികൾ നിലവിൽ വിപുലമായ അന്വേഷണം നടത്തിവരികയാണ്.

Iran claims the attack on the Flydubai pilot was an Israeli conspiracy.

Also Read

More Stories from this section

family-dental
witywide