ഹോർമൂസിൽ അമേരിക്കൻ-ഇസ്രയേൽ കപ്പലുകൾ പിടിച്ചെടുത്തെന്ന് ഇറാൻ; 34 ടാങ്കറുകൾ അമേരിക്കൻ ഉപരോധം മറികടന്നെന്നും അവകാശവാദം

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ-ഇസ്രയേൽ ബന്ധമുള്ള രണ്ട് ചരക്കുകപ്പലുകൾ ഇറാൻ പിടിച്ചെടുത്തെന്ന് അവകാശവാദം. എം.എസ്.സി ഫ്രാൻസിസ്ക, എപാമിനോഡസ് എന്നീ കപ്പലുകളാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പിടിച്ചെടുത്തത്. ഒമാൻ തീരത്തിന് 15 നോട്ടിക്കൽ മൈൽ അകലെ ഗൺബോട്ടിലെത്തിയ ഇറാൻ സൈന്യം കപ്പലുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ കപ്പലിന്റെ ബ്രിഡ്ജിന് തകരാർ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു.

മേഖലയിലെ നാവിക ഉപരോധം നീക്കാൻ അമേരിക്ക തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇറാൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത്. കപ്പലുകൾ നിയന്ത്രണം മറികടക്കാൻ ശ്രമിച്ചതിനാലാണ് പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വാദം. ഇതിനിടെ, അമേരിക്കൻ ഉപരോധം വകവെക്കാതെ 34 ഓയിൽ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് കടന്നതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. അമേരിക്കൻ ഉപരോധത്തെയും നാവിക സേനയുടെ നിരീക്ഷണത്തെയും ഇറാൻ പരിഹസിക്കുകയും ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി വെടിനിർത്തൽ നീട്ടിയത് തങ്ങളുടെ നയതന്ത്ര വിജയമാണെന്ന് ഇറാൻ സൈന്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ ഉപരോധം തുടരുന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്. പിടിച്ചെടുത്ത കപ്പലുകൾ വിട്ടുകിട്ടാൻ യുഎൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാൻ കത്തയച്ചിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് എടുക്കുന്ന തീരുമാനമാകും മേഖലയിലെ വരുംദിവസങ്ങളിലെ സമാധാന ചർച്ചകളിൽ നിർണായകമാവുക.

Iran seizes US-Israeli linked ships in Hormuz; IRGC claims 34 tankers bypassed American blockade amid rising tensions

More Stories from this section

family-dental
witywide