യു.എസ് ഉപരോധം വകവയ്ക്കില്ലെന്ന് ഇറാൻ; എണ്ണക്കയറ്റുമതി പതിവുപോലെ തുടരുമെന്ന് ഇറാൻ്റെ പെട്രോളിയം മന്ത്രി

ടെഹ്റാൻ: അമേരിക്ക വീണ്ടും കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും രാജ്യത്തുനിന്നുള്ള എണ്ണക്കയറ്റുമതിയിൽ കുറവുണ്ടാകില്ലെന്നും അത് “പതിവുപോലെ തുടരുമെന്നും” ഇറാൻ്റെ പെട്രോളിയം മന്ത്രി മൊഹ്‌സെൻ പക്നെജാദ് വ്യക്തമാക്കി.

യുഎസ് ഉപരോധങ്ങളുടെ ആഘാതത്തെ പ്രതിരോധിക്കാൻ ആവശ്യമായ ശക്തമായ സംവിധാനങ്ങൾ ഇറാൻ പണ്ടേ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ അറിയിച്ചു. മുൻപ് ലഭിച്ച 60 ദിവസത്തെ ഇളവ് കാലയളവിലും ഈ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ പൊളിച്ചുമാറ്റിയിരുന്നില്ലെന്നും അവ ഇപ്പോഴും പൂർണ്ണ സജ്ജമായി നിലവിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇറാൻ്റെ എണ്ണവിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾക്ക് യുഎസ് ട്രഷറി വകുപ്പ് 60 ദിവസത്തെ താൽക്കാലിക ഇളവ് നൽകിയിരുന്നു.

എന്നാൽ, ഹോർമുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതോടെ, ഇതിന് തിരിച്ചടിയായി ജൂലൈ 7-ന് യുഎസ് ഇറാനിൽ വ്യോമാക്രമണം നടത്തുകയും ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയുമായിരുന്നു. യുഎസ് ഉപരോധങ്ങളെ മറികടക്കാൻ ‘ഷാഡോ ഫ്ലീറ്റ്’ എന്നറിയപ്പെടുന്ന എണ്ണക്കപ്പലുകളുടെ രഹസ്യ ശൃംഖലയെയാണ് ഇറാൻ പ്രധാനമായും ആശ്രയിക്കുന്നത്. ഈ മാർഗ്ഗത്തിലൂടെ അവർ തങ്ങളുടെ എണ്ണയുടെ ഭൂരിഭാഗവും ചൈനയിലേക്കാണ് കയറ്റി അയക്കുന്നത്.

പ്രമുഖ എണ്ണക്കപ്പൽ നിരീക്ഷണ ഏജൻസിയായ ‘ടാങ്കർട്രാക്കേഴ്സിൻ്റെ’ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം ഇറാൻ ഏകദേശം 5 കോടി ബാരൽ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഈ രഹസ്യ കപ്പൽ ശൃംഖല വഴിയാണ് വിപണിയിലെത്തിച്ചത്.

Iran will not tolerate US sanctions; oil exports will continue as usual, says Iran’s Petroleum Minister

More Stories from this section

family-dental
witywide