
അമേരിക്കയുമായി ഉണ്ടാക്കിയ പുതിയ നയതന്ത്ര ധാരണയോട് തനിക്ക് പൂർണ്ണമായ സമ്മതമില്ലായിരുന്നുവെന്ന് ഇറാന്റെ പരമോന്നത നേതാവ് (സുപ്രീം ലീഡർ) മൊജ്തബ ഖമനേയി വെളിപ്പെടുത്തി വെളിപ്പെടുത്തി. രാജ്യത്തിന്റെ പ്രസിഡന്റും സുപ്രീം നാഷണൽ കൗൺസിലും പ്രത്യേക ഉറപ്പുകൾ നൽകിയതിനാലാണ് താൻ ഈ ഉടമ്പടിക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ എന്നാൽ ശത്രുവിന്റെ ആവശ്യങ്ങൾ അതേപടി അംഗീകരിക്കുക എന്നല്ല അർത്ഥമാക്കുന്നതെന്നും, കൂടുതൽ കാര്യങ്ങളിൽ വഴങ്ങാൻ അമേരിക്ക സമ്മർദ്ദം ചെലുത്തിയതായി ഇറാന്റെ മറ്റ് നേതാക്കൾ തന്നെ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അമേരിക്കയുടെ ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇറാന്റെ ഭരണനേതൃത്വം പരമോന്നത നേതാവിന് കൃത്യമായ ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെയും പ്രതിരോധ സേനകളുടെയും അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും, കരാറിന്റെ ഭാവി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകളെ വിശ്വസിച്ചാണ് താൻ അനുമതി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള 14 ഇന ധാരണാപത്രം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയെ പൂർണ്ണമായി വിശ്വസിക്കരുതെന്ന സൂചന നൽകിക്കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ ഈ നിർണായക പ്രതികരണം.
അതേസമയം ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാന്മേൽ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം നീക്കിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചു. അതേസമയം തങ്ങളുടെ നാവികസേന പൊതുവായ സമുദ്ര മേഖലയിൽ തുടർന്നും നിലയുറപ്പിക്കുമെന്നും യുഎസ് സേന വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തും തങ്ങളുടെ എണ്ണ ഉത്പാദനത്തിലുള്ള നിയന്ത്രണങ്ങൾ നീക്കി. പ്രതിദിന എണ്ണ ഉത്പാദനം 20 ലക്ഷം ബാരൽ ആയി ഉയർത്തുമെന്നാണ് കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Iranian Supreme Leader Expresses Reservations Over Pact














