കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പ്, ശക്തമായ നിലപാട് പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ പരാമർശത്തിൽ പ്രതികരണവുമായി ജമാഅത്തെ ഇസ്ലാമി രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ വ്യക്തമാക്കി. എന്നാൽ നിലവിൽ വിഷയത്തിൽ അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നും കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശാചികവത്കരിക്കാനും ഇസ്ലാമോഫോബിയ വളർത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാന്തപുരത്തെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും വിഷയത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി. ഇസ്ലാമിൽ യാതൊരുവിധ ലിംഗവിവേചനവുമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണത്തിൽ പറഞ്ഞു. ഇസ്ലാം മതം സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, അവരുടെ സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതികർ വ്യാഖ്യാനിക്കുന്നതുപോലെ പരിമിതപ്പെടുത്തപ്പെട്ടതല്ലെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനകൾ സമുദായത്തിനുള്ളിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും പാളയം ഇമാമിന്റെയും പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുന്നത്.

Jamaat-e-Islami and Palayam Imam Reject Kanthapuram’s Anti-Women Remarks

More Stories from this section

family-dental
witywide