ഒരു ബർബൺ വിസ്‌കി ബോട്ടിൽ കാണാതായപ്പോൾ കാഷ് പട്ടേലിൻ്റെ നിയന്ത്രണം വിട്ടു; ലൈ ഡിറ്റക്ടർ ടെസ്റ്റിന് ഭീഷണി മുഴക്കിയതായി റിപ്പോർട്ട്

എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ മദ്യാസക്തനെന്ന് ആരോപിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കേസ് നേരിട്ട അതേ അറ്റ്ലാൻ്റിക് റിപ്പോർട്ടറായ സാറ ഫിറ്റ്സ്പാട്രിക് കൂടുതൽ ഗുരുതര ആരോപണങ്ങളുമായി പുതിയ റിപ്പോർട്ടുമായി രംഗത്ത്. തന്റെ ബർബൺ ശേഖരത്തിൽ നിന്ന് ഒരു ബോട്ടിൽ കാണാതായപ്പോൾ കാഷ് പട്ടേൽ അതീവ പ്രകോപിതനായി, ഉദ്യോഗസ്ഥരെ ലൈ-ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് സാറയുടെ പുതിയ റിപ്പോർട്ടിലെ ആരോപണം.

മാർച്ചിൽ നടന്ന ഒരു സംഭവത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പട്ടേലും സംഘവും വെർജീനിയയിലെ ക്വാണ്ടിക്കോയിലെ എഫ്‌ബിഐ പരിശീലന കേന്ദ്രത്തിലേക്ക് ഒരു “ട്രെയിനിംഗ് സെമിനാർ” പരിപാടിക്കായി കുറഞ്ഞത് ഒരു കേസ് ബർബൺ കൊണ്ടുവന്നിരുന്നുവെന്നാണ് റിപ്പോർട്ട്. അവിടെ യു‌എഫ്‌സി താരങ്ങൾ എഫ്‌ബിഐയിൽ ചേരാൻ ആഗ്രഹിക്കുന്ന ഏജന്റുമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും എം‌എം‌എ (Mixed Martial Arts) പരിശീലനം നൽകി വരികയായിരുന്നു.

“ഒരു ഘട്ടത്തിൽ കുറഞ്ഞത് ഒരു ബോട്ടിൽ കാണാതായി. അതിനെ തുടർന്ന് ഡയറക്ടർക്ക് ‘നിയന്ത്രണം വിട്ടു’,” എന്ന് വിരമിച്ച എഫ്‌ബിഐ ഏജന്റായ കർട്ട് സ്യൂസ്‌ഡാക്കിന്റെ ക്ലയന്റുകളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. വിസിൽബ്ലോവർമാരുൾപ്പെടെയുള്ള എഫ്‌ബിഐ ഉദ്യോഗസ്ഥർക്കായി നിയമസഹായം നൽകിയിട്ടുള്ള വ്യക്തിയാണ് സ്യൂസ്‌ഡാക്.പട്ടേൽ കാണാതായ ബോട്ടിലിനെക്കുറിച്ച് ജീവനക്കാരെ പോളിഗ്രാഫ് (ലൈ-ഡിറ്റക്ടർ) പരിശോധനയ്ക്ക് വിധേയരാക്കുകയും കേസ് എടുക്കുമെന്നും ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നിരവധി ഏജന്റുമാർ നിയമോപദേശം തേടി തന്നെ സമീപിച്ചതായി സ്യൂസ്‌ഡാക് പറഞ്ഞു. “അത് പൂർണ്ണമായും ഒരു കുഴപ്പമായി മാറി,” എന്ന് സ്യൂസ്‌ഡാക് പറഞ്ഞു. മറ്റ് അഭിഭാഷകരും പട്ടേലിന്റെ ബോട്ടിലുകളെച്ചൊല്ലിയുള്ള ആശങ്കകളുമായി എഫ്‌ബിഐ ജീവനക്കാരിൽ നിന്ന് സമാനമായ ഫോൺകോളുകൾ ലഭിച്ചതായി സാറ റിപ്പോർട്ടിൽ കുറിച്ചു.

കാഷ് പട്ടേൽ സ്വയം ബ്രാൻഡിംഗ് ഇഷ്ടപ്പെടുന്നയാളായതിനാൽ, സ്വന്തം പേരുള്ള ബോട്ടിലുകളിൽ സൗജന്യമായി വൈൻ വിതരണം ചെയ്യാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അറ്റ്ലാൻ്റിക് പട്ടേലിന്റെ ഒപ്പോടുകൂടിയ ബ്രാൻഡഡ് ബർബൺ വിസ്‌കി ബോട്ടിലിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്കാഷ് പട്ടേലിന്റെ മദ്യപാന ശീലങ്ങളെക്കുറിച്ചുള്ള തന്റെ ആദ്യ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, അത്തരമൊരു ബോട്ടിൽ ഓൺലൈൻ ലേലത്തിന് വച്ചതായും അറ്റ്ലാൻ്റിക് അത് വാങ്ങിയതായും സാറ പറഞ്ഞു. ബോട്ടിൽ വിറ്റ വ്യക്തി പേരുവെളിപ്പെടുത്താൻ താത്പര്യപ്പെട്ടില്ല. എന്നാൽ ലാസ് വെഗാസിലെ ഒരു പരിപാടിയിൽ പട്ടേൽ നേരിട്ട് സമ്മാനിച്ചതാണ് ആ ബോട്ടിലെന്നാണ് റിപ്പോർട്ട്.

പട്ടേൽ സ്വന്തം പേരോടുകൂടിയ വിസ്‌കി ബോട്ടിലുകൾ സമ്മാനിക്കുന്ന കാര്യം എഫ്‌ബിഐ നിഷേധിച്ചില്ലെന്നും, അത് പട്ടേലിന് മുമ്പേ ആരംഭിച്ചിരുന്ന ഒരു എഫ്‌ബിഐ പാരമ്പര്യമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മുൻ എഫ്‌ബിഐ ഏജന്റുമാർ സാറയോട് പറഞ്ഞത്, ജോലിക്കിടെ അനുമതിയില്ലാതെ മദ്യം ഉപയോഗിക്കുന്നതിലും ജോലിക്കു പുറത്തുള്ള ദുരുപയോഗത്തിലും എഫ്‌ബിഐ പരമ്പരാഗതമായി “സീറോ ടോളറൻസ്” നയം പിന്തുടരുന്നുവെന്നാണ്. എന്നാൽ പട്ടേലിന്റെ സമ്മാനബോട്ടിലുകൾ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. കാരണം, ബോട്ടിൽ സ്വീകരിക്കാതിരുന്നാൽ തങ്ങളെ ലൈ-ഡിറ്റക്ടർ പരിശോധനയ്ക്ക് വിധേയരാക്കുമോ എന്ന ഭയം പലർക്കും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Kash Patel lost his mind when one bourbon bottle went missing, threatened with lie-detector test: Report

More Stories from this section

family-dental
witywide