കെ സി വേണുഗോപാലിന് ഇനിയും സമയമുണ്ട്, നിരാശയൊന്നുമില്ല; കെ സുധാകരൻ

കെ സി വേണുഗോപാലിന് ഇനിയും സമയമുണ്ടെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാലിന് നിരാശയില്ലെന്നും കെ സുധാകരൻ. എഐസിസി തീരുമാനത്തിൽ കെ സി വേണുഗോപാൽ സന്തുഷ്ടനാണെന്നും കെ സുധാകരൻ പറഞ്ഞു. ഡൽഹിയിൽ കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

അതേസമയം, വി ഡി സതീശനെ അഭിനന്ദിച്ചെങ്കിലും, അതൃപ്തി പറയാതെ പറയുകയായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. എഐസിസി ജനറൽസെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിന്, നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതും കൂടി വേണമെങ്കിൽ താൻ കൊടുക്കാമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ മറുപടി.

KC Venugopal still has time, no disappointment; K Sudhakaran

More Stories from this section

family-dental
witywide