ഇഞ്ചോടിഞ്ച് പോരാട്ടം; എൽഡിഎഫ്-60, യുഡിഎഫ്-75, എൻഡിഎ-05… വട്ടിയൂർക്കാവിൽ കെ മുരളീധരൻ മുന്നിൽ – Live…

തിരുവനന്തപുരം: കേരളം ആവേശത്തോടെ കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, പാലായിൽ ജോസ് കെ.മാണിയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മുന്നിലാണ്.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ കെ മുരളീധരൻ മുന്നിൽ, എൽഡിഎഫിൻ്റെ വികെ പ്രശാന്തും, എൻഡിഎയുടെ ആർ ശ്രീലേഖയും പിന്നിലാണ്. എൽഡിഎഫ്-60, യുഡിഎഫ്-75, എൻഡിഎ-05. എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില.

നേമത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ

നേമം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നേറ്റം നടത്തുന്നു. ആദ്യ ഘട്ട ട്രെൻഡുകൾ അനുസരിച്ച് അദ്ദേഹം വോട്ടെണ്ണലിൽ ലീഡ് ചെയ്യുന്നു.വി. ശിവൻകുട്ടി (എൽ.ഡി.എഫ്), കെ.എസ്. ശബരീനാഥൻ (യു.ഡി.എഫ്) എന്നിവർ പിന്നിലാണ്. ആദ്യ ലീഡ് നിലയിൽ വി ശിവൻകുട്ടിയായിരുന്നു മുന്നിൽ.

പി.കെ. ശ്യാമളയും ജി. സുധാകരനും മുന്നിൽ

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ നിലവിൽ മുന്നിലാണ്. ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച് അവർ 32 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പുറത്തുവരുന്ന ആദ്യ സൂചനകൾ പ്രകാരം അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ജി. സുധാകരൻ നേരിയ ലീഡ് ഉയർത്തുന്നതായാണ് റിപ്പോർട്ടുകൾ. എൻ.ഡി.എ കേന്ദ്രങ്ങളിൽ ആവേശം പകർന്ന് പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നിൽ.

കൃത്യം എട്ടു മണിയോടെ സ്ട്രോങ്ങ് റൂമുകൾ തുറന്ന് തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാണ്. തപാൽ വോട്ടുകൾക്ക് പിന്നാലെ എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി; കേരളം ഉറ്റുനോക്കുന്ന വിധിയെഴുത്തിൻ്റെ ആദ്യ സൂചനകൾ ഉടൻ; നെഞ്ചിടിപ്പിൽ മുന്നണികൾ

പോളിംഗ് ശതമാനത്തിൽ ഇത്തവണ വലിയ വർധനവ് ഉണ്ടായതിനാൽ ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരുപോലെ നെഞ്ചിടിപ്പിലാണ്. ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർവീസ് വോട്ടുകളും പോസ്റ്റൽ ബാലറ്റുകളുമാണ് ഇപ്പോൾ എണ്ണുന്നത്. എട്ടരയോടെ വോട്ടിംഗ് മെഷീനുകൾ തുറക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശനമായ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒൻപത് മണിയോടെ ഓരോ മണ്ഡലത്തിലും ആർക്കാണ് മുൻതൂക്കമെന്ന് വ്യക്തമാകും. ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കുമെന്ന് ആത്മവിശ്വാസത്തിൽ യുഡിഎഫും മുന്നേറുമ്പോൾ, നിർണ്ണായക സ്വാധീനമാകാൻ എൻഡിഎയും ശ്രമിക്കുന്നു. കേരളത്തിൻ്റെ അടുത്ത അഞ്ച് വർഷം ആര് ഭരിക്കുമെന്ന് ഉച്ചയോടെ ഏകദേശ ചിത്രം വ്യക്തമാകും.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 2.71 കോടി വോട്ടർമാരുള്ള കേരളത്തിൽ, ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 883 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ വരുത്തിയ പ്രത്യേക തീവ്ര പരിഷ്കരണത്തിന് (Special Intensive Revision) ശേഷമാണ് സംസ്ഥാനം പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങിയത്. ഈ നടപടിയെത്തുടർന്ന് വോട്ടർമാരുടെ എണ്ണം 2.78 കോടിയിൽ നിന്ന് 2.71 കോടിയായി കുറഞ്ഞിരുന്നു.

Updating…

Kerala Assembly Election Result : Postal votes have begun to be counted

More Stories from this section

family-dental
witywide