
ന്യൂഡൽഹി / തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തുദിവസം നീണ്ടുനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്കും അവസാനവട്ട രാഷ്ട്രീയ ചർച്ചകൾക്കും ഒടുവിൽ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് ഉച്ചയോടെ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. 12 മണിക്ക് ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാവുക എന്ന് സൂചനയുണ്ട്. കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കേന്ദ്ര നിരീക്ഷകൻ അജയ് മാക്കൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.
Kerala Chief Minister selection soon? crucial press conference in Delhi















