കേരളത്തിലെ മുഖ്യമന്ത്രി ചർച്ച; അതൃപ്തിയിൽ രാഹുൽ ഗാന്ധി, തെരുവിലിറക്കിയവരെ കണ്ടെത്താൻ അന്വേഷണവുമായി ദേശീയ നേതൃത്വം

അണികൾക്ക് മാത്രമല്ല കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അതൃപ്‌തി. സംസ്ഥാനത്ത് ഫ്ളക്‌സടിച്ചും ചേരിതിരിഞ്ഞും നടത്തുന്ന പരസ്യ പ്രകടനങ്ങളിൽ രാഹുൽ ഗാന്ധി നേതാക്കളെ നേരിട്ട് അതൃപ്‌തി അറിയിച്ചു. ഇതിനോടകം ദേശീയ നേതൃത്വം പ്രവർത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ ആരംഭിച്ചു. പാർട്ടിയുടേയും മുന്നണിയുടേയും വിജയത്തിന്റെ ശോഭകെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

മുഖ്യമന്ത്രി ചർച്ചകൾക്കായി എത്തിയ കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടക്കം നടത്തിയ ചർച്ചകളിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മുതിർന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാൻഡ് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും.

തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആൻ്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴിയും തേടും. ശേഷം മുഖ്യമന്ത്രി പദത്തിലേക്കുള്ള ആളെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്.

Kerala CM debate; Rahul Gandhi unhappy, national leadership launches investigation to find those who brought his supporters to the streets

More Stories from this section

family-dental
witywide