കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ വി ഡി സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ ഡൽഹിയിലെ കേരള ഹൗസിൽ എത്തിച്ചേർന്നു. കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കണ്ടുവെങ്കിലും കൂടിക്കാഴ്ചയിലെ വിശദാംശങ്ങളെക്കുറിച്ചോ മറ്റ് രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചോ നിലവിൽ പ്രതികരിക്കാൻ തയ്യാറായില്ല. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളും കേന്ദ്ര സഹായങ്ങളും സംബന്ധിച്ച പ്രധാന കാര്യങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്നാണ് സൂചന. പ്രധാനമന്ത്രിക്ക് പൊന്നാടയും, കഥകളിയിലെ കൃഷ്‌ണവേഷവും മുഖ്യമന്ത്രി സമ്മാനിച്ചു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള ഹൗസിൽ തിരിച്ചെത്തിയ മുഖ്യമന്ത്രി വരും മണിക്കൂറുകളിൽ മാധ്യമങ്ങളെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കുമോ എന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. വികസന പദ്ധതികൾക്ക് പുറമെ സംസ്ഥാനം നേരിടുന്ന മറ്റ് അടിയന്തര ആവശ്യങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.













