വട്ടവടയിൽ ദുരന്തം വിതച്ച് അതിശക്ത മഴ, വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു; ജീവൻ നഷ്ടമായത് സഹോദരങ്ങൾക്ക്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് വട്ടവട കൊട്ടാക്കമ്പൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. കൊട്ടാക്കമ്പൂർ അമ്മൻ കോവിലിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയെ പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂറിലേറെയായി തുടരുന്ന അതിശക്തമായ മഴയ്ക്കിടെ, ഉച്ചയ്ക്ക് 12 മണിയോടെ ഇവർ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് പെട്ടെന്ന് മണ്ണ് ഇടിച്ചിലിറങ്ങുകയായിരുന്നു.

ഇതുകൂടാതെ ഈരാറ്റുപേട്ട- വാഗമൺ റോഡിൽ കാരികാട് ടോപ്പിലും ശക്തമായ മണ്ണിടിച്ചിലുണ്ടായി. വഴിയിലുണ്ടായിരുന്ന രണ്ട് കാറുകളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണെങ്കിലും ആർക്കും പരിക്കേൽക്കാതെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപകടത്തെ തുടർന്ന് മേഖലയിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Landslide in Idukki Vattavada Following Heavy Rain; Two Dead as Mud Collapses onto House

More Stories from this section

family-dental
witywide