വിദ്യാർഥികൾക്ക് ആശ്വാസം, ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി; ക്രമക്കേടുകൾക്ക് ശിക്ഷ കർശനമാക്കും

പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായി ശിക്ഷാ നടപടികൾ കർശനമാക്കുന്ന പൊതുപരീക്ഷ (അന്യായമാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ശബ്ദവോട്ടോടെയാണ് ബിൽ സഭയിൽ പാസാക്കിയത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ച ബില്ലിൽ പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ സർക്കാർ വോട്ടിനിട്ട് തള്ളുകയായിരുന്നു.

പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്ന കുറ്റങ്ങൾക്ക് നിലവിലുള്ള മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള തടവുശിക്ഷ അഞ്ചു മുതൽ പത്തു വർഷം വരെയായി ഉയർത്താൻ പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപ വരെയായി വർധിപ്പിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പുകാരായ സേവനദാതാക്കൾ നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടിയിൽ നിന്ന് അഞ്ചു കോടി രൂപയായി ഉയർത്തുകയും ഇത്തരം സ്ഥാപനങ്ങൾക്കുള്ള വിലക്ക് നാലിൽ നിന്ന് എട്ടു വർഷമാക്കുകയും ചെയ്തു. കേസുകളിലെ അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്.

സംഘടിത പരീക്ഷാക്രമക്കേടുകൾ നടത്തുന്നവർക്കുള്ള തടവുശിക്ഷ നിലവിലെ മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമായും പിഴ ഒരു കോടിയിൽ നിന്ന് അഞ്ചു കോടി രൂപയായും ഉയർത്തി. സംഘടിത കുറ്റകൃത്യങ്ങൾക്ക് പരമാവധി തടവുശിക്ഷ ഏഴു വർഷം വരെയാക്കാനും പിഴത്തുക 10 കോടി രൂപ വരെയാക്കി ഉയർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.

Lok Sabha Passes Public Examinations Bill To Check Paper Leaks And Malpractices

Also Read

More Stories from this section

family-dental
witywide