കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതയുഗം അവസാനിക്കുന്നു? തൃണമൂൽ കോൺഗ്രസിൻ്റെ ഭരണം അവസാനിപ്പി ച്ച് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിൻ്റെ ‘ദീദി’ മമതാ ബാനർജിയുടെ തുടർഭരണം എൻഡിഎ അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ സർവേ ഫലങ്ങൾ.ബിജെപിക്ക് 146 മുതൽ 161 സീറ്റുകൾ വരെ മാട്രിസ് സർവേയിൽ പ്രവചിക്കുന്നു. തൃണമൂലിന് 125 മുതൽ 140 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
പി മാർക്ക് സർവേയിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. തൃണമൂലിന് 118 മുതൽ 138 സീറ്റുകൾ വരെ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.അതേസമയം, ബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച പീപ്പിൾസ് പൾസ് സർവേ പ്രവചിക്കുന്നുണ്ട്. തൃണമൂൽ 177 മുതൽ 187 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. എൻഡിഎ 95 മുതൽ 110 സീറ്റുകൾ വരെ നേടുമെന്ന് പീപ്പിൾസ് പൾസ് സർവേ സൂചിപ്പിക്കുന്നു.
Mamata’s rule in Bengal is coming to an end? Exit poll results predict BJP rule now










