ആറുപേരുമായി പറന്ന മെഡിക്കൽ വിമാനം കാണാതായി; അറ്റ്‌ലാന്റിക് സമുദ്രത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി യുഎസ് കോസ്റ്റ് ഗാർഡ്

ബോസ്റ്റൺ: ബെർമൂഡയിൽ നിന്നും ബോസ്റ്റണിലേക്ക് ആറ് യാത്രക്കാരുമായി പറന്ന ആംബുലൻസ് വിമാനം നന്റാക്കറ്റ് തീരത്തിന് സമീപം സമുദ്രത്തിൽ വെച്ച് കാണാതായി. ശനിയാഴ്ച പുലർച്ചെ നടന്ന ദുരന്തത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും യുഎസ് കോസ്റ്റ് ഗാർഡും സംയുക്തമായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ലെറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ്സ്ട്രീം ജി-100 ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 11:40 ഓടെ ബെർമൂഡയിൽ നിന്നും യാത്ര തിരിച്ച വിമാനവുമായി പുലർച്ചെ ഒരു മണിയോടെയാണ് എയർ ട്രാഫിക് കൺട്രോളിന് ബന്ധം നഷ്ടമായത്. വിമാനം ലക്ഷ്യസ്ഥാനമായ ബോസ്റ്റണിലെ ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സന്ദേശങ്ങൾ നിലച്ചത്. കാണാതാകുന്നതിന് തൊട്ടുമുൻപ് വിമാനം 24,000 അടി ഉയരത്തിൽ നിന്ന് 11,000 അടിയിലേക്ക് അതിവേഗം താഴേക്ക് പതിച്ചതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു.

വിമാനം കണ്ടെത്താനായി യു.എസ് കോസ്റ്റ് ഗാർഡിന്റെ വ്യോമ-നാവിക സേനാ വിഭാഗങ്ങൾ നന്റാക്കറ്റ് കടലിടുക്കിൽ തിരച്ചിൽ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന ആറുപേരെക്കുറിച്ചും അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ എഫ്.എ.എയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide