ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ച്ഛറെ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

ദുബായ്: ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ച്ഛറെ സന്ദർശിച്ച് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ക്യാപ്റ്റൻ സ്മിത് മച്ച്ഛർ, വിമാനത്തിലെ സുരക്ഷാ പ്രതിസന്ധിക്കിടെ കാട്ടിയ ധൈര്യവും ഉത്തരവാദിത്തബോധവും മനുഷ്യജീവൻ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും ഷെയ്ഖ് ഹംദാൻ പ്രശംസിച്ചു.

“ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യജീവനോടുള്ള കരുതലിന്റെയും ഏറ്റവും ഉയർന്ന മാതൃകയാണ് മച്ച്ഛർ കാട്ടിയത്. അദ്ദേഹത്തിന് രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ഞങ്ങളുടെയും പൂർണ അഭിനന്ദനവും പ്രശംസയും ഉണ്ട്,” എന്ന് ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

“അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു ഭാഗമാണ് അദ്ദേഹം. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുഎഇയുടെ ഭാഗം കൂടിയാണ് അദ്ദേഹം,” എന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.

Flydubai FZ1073 വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തിനിടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സഹായിച്ച ക്യാപ്റ്റൻ മച്ച്ഛറെയും വിമാന ജീവനക്കാരെയും യാത്രക്കാരെയും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അഭിനന്ദിച്ചതിന് പിന്നാലെയാണ് ഷെയ്ഖ് ഹംദാന്റെ സന്ദർശനം.

മച്ച്ഛർ സുരക്ഷിതമായി യുഎഇയിൽ തിരിച്ചെത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും അതോറിറ്റി അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. യുഎഇ അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.

Sheikh Hamdan visits flydubai pilot Smit Machchhar, praises his courage

More Stories from this section

family-dental
witywide