വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെസുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് മദ്യം കണ്ടെത്തിയ ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നുവെന്നും ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം.
അതേസമയം, 43.85 ലിറ്റർ മദ്യം കൊണ്ടുവന്നാൽ 5000 രൂപയും തടവും മാത്രമാണ് വരുന്നതെന്നും എന്തിനാണ് പ്രതിയെ മാധ്യമങ്ങളിൽ മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ആന്റോ അഗസ്റ്റിൻ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
Case involving seizure of illicit liquor: Anto Augustine remanded to Excise custody.











