ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന; ഉത്രാടദിനത്തിൽ ബവ്കോ വിറ്റത് 126 കോടിയുടെ മദ്യം

സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവിൽപനയിൽ പുതിയ റെക്കോർഡ് കുറിച്ച് ബവ്കോ. ഉത്രാട നാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബവ്കോ വഴി വിറ്റഴിച്ചത്. എട്ടു ദിവസം കൊണ്ട് ആകെ 771 കോടി രൂപയുടെ മദ്യവിൽപനയാണ് ബവ്കോ നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടി രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

അതേസമയം, ഉത്രാട നാളിൽ കൺസ്യൂമർഫെഡിന്റെ മദ്യവിൽപനയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 20 കോടി 35 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി എണ്ണൂറ് (20,35,95,800) രൂപയുടെ മദ്യമാണ് കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ വഴി വിറ്റത്. വിൽപനക്കണക്കിൽ 89 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റ കുന്നംകുളത്തെ ഷോപ്പാണ് ഒന്നാം സ്ഥാനത്തെത്തിയത്. 74 ലക്ഷത്തിലേറെ രൂപയുടെ വിൽപന നടത്തിയ കൊടുങ്ങല്ലൂരും അമ്പലപ്പുഴയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഉത്രാട നാളിൽ കുറവുണ്ടായെങ്കിലും ഓണക്കാലത്തെ ആകെ കണക്കിൽ കൺസ്യൂമർഫെഡിന്റെ മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തെക്കാൾ പത്തു കോടിയോടടുത്ത് കൂടുതൽ രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Record Liquor Sales in Kerala During Onam; Bevco Clocked 126 Crore on Uthradam Day

More Stories from this section

family-dental
witywide