‘മെലഡി എങ്ങനെയാ ഇത്ര ചോക്ലേറ്റിയായത്?’ ഇപ്പൊ പിടികിട്ടിയെന്ന് നെറ്റിസൺസ്, ഇത് മെലോണിക്കുള്ള മോദിയുടെ സ്നേഹസമ്മാനം !

റോം: അന്താരാഷ്ട്ര നയതന്ത്ര വേദികളിലെ വേറിട്ട സൗഹൃദം കൊണ്ട് ശ്രദ്ധേയരായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അഞ്ച് രാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കൺഫെക്ഷണറി ബ്രാൻഡായ ‘പാർലെ മെലഡി’ ചോക്ലേറ്റുകൾ സമ്മാനമായി നൽകിയതാണ് ചർച്ചയായത്. സോഷ്യൽ മീഡിയ വർഷങ്ങളായി ആഘോഷിക്കുന്ന ഇരുനേതാക്കളുടെയും പേരുകൾ ചേർത്തുള്ള ‘#Melodi’ (മെലോണി + മോദി) എന്ന ഹാഷ്‌ടാഗിനുള്ള മനോഹരമായ മറുപടിയായാണ് ഈ ചോക്ലേറ്റ് നയതന്ത്രം വിലയിരുത്തപ്പെടുന്നത്.

ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ ജോർജിയ മെലോണി തന്നെയാണ് തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഈ മനോഹരമായ ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ മെലോണി അതീവ സന്തോഷത്തോടെ ഒരു വലിയ പാക്കറ്റ് മെലഡി ചോക്ലേറ്റ് ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നു.”പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്, വളരെ നല്ലൊരു ടോഫി… മെലഡി!” എന്ന് മെലോണി ചിരിച്ചുകൊണ്ട് പറയുന്നു. തൊട്ടുപിന്നാലെ പ്രധാനമന്ത്രി മോദിയും മെലോണിയും ഒരുമിച്ച് ഉറക്കെ “മെലഡി” എന്ന് പറയുകയും പരസ്പരം കൈകൊടുത്ത് ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

വീഡിയോ പുറത്തുവന്നതോടെ മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. പാർലെ മെലഡിയുടെ പ്രശസ്തമായ “മെലഡി എന്തുകൊണ്ടാണ് ഇത്ര ചോക്ലേറ്റിയായത്” എന്ന പരസ്യവാചകം കടമെടുത്താണ് നെറ്റിസൺസ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. പാർലെ കമ്പനിക്ക് ആഗോളതലത്തിൽ ലഭിച്ച ഏറ്റവും വലിയ സൌജന്യ പരസ്യമാണിതെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

അതേസമയം, ആഘോഷങ്ങൾക്കപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ദൃഢമാക്കുന്നതിനും ഈ സന്ദർശനം വഴിയൊരുക്കി. ജോയിൻ്റ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (2025–2029) അനുസരിച്ച് പ്രതിരോധം, സുരക്ഷ, ഹരിതോർജ്ജം, വ്യാപാരം, ആധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും.

Modi gifts Italian PM with chocolates from India’s favourite confectionery brand ‘Parle Melody’

More Stories from this section

family-dental
witywide