ഇറാൻ സേനാ മേധാവിമാരുമായി പരമോന്നത നേതാവിന്‍റെ കൂടിക്കാഴ്ച, തിരിച്ചടിക്ക് സജ്ജരാകാൻ സേനയ്ക്ക് നിർദേശം, ‘യുദ്ധത്തിന്റെ അവസാനം ഇറാൻ തീരുമാനിക്കും’; സമാധാന ശ്രമങ്ങളുമായി ചൈന

ഏത് നിമിഷവും അമേരിക്കൻ ആക്രമണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സൈനിക തിരിച്ചടിക്ക് സജ്ജരാകാൻ ഇറാൻ സേനയ്ക്ക് പരമോന്നത നേതാവ് മുജ്തബ ഖമനെയി നിർദേശം നൽകി. സൈനിക മേധാവിമാരുമായി നടത്തിയ സുപ്രധാന യോഗത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. തിരിച്ചടിക്കാനായി രാജ്യാതിർത്തികൾ നോക്കേണ്ടതില്ലെന്നും, ഇനി യുദ്ധം ആര് തുടങ്ങിയാലും അത് എന്ന്, എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുജ്തബ ഖമനെയി തീരുമാനങ്ങളെടുക്കാൻ പ്രാപ്തനല്ലെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കളയുന്നതാണ് അദ്ദേഹത്തിന്റെ ഈ ശക്തമായ നിലപാട്.

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇറാനെതിരെയുള്ള സൈനിക നടപടികൾ പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണമുണ്ടായാൽ ഉടനടി കടുത്ത തിരിച്ചടി നൽകാനാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്ന ഉത്തരവ്. അതേസമയം, മേഖലയിൽ വൻ യുദ്ധമൊഴിവാക്കാൻ നയതന്ത്രതലത്തിലുള്ള സമാധാന ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. അമേരിക്കയ്ക്കും ഇറാന്റെ ഉപാധികൾക്കും മധ്യസ്ഥത വഹിക്കാൻ ചൈന തയാറാണെന്നും ഇതിനായുള്ള ചർച്ചകൾ ദോഹയിൽ നടക്കുമെന്നും അൽ അറബിയ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ അടക്കമുള്ള മക്കാ കരാർ സഖ്യം ഇറാനിലെത്തി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സമാധാന നീക്കങ്ങൾക്ക് വേഗം കൂടിയത്.

ആവശ്യമെങ്കിൽ കൈവശമുള്ള യുറേനിയം ശേഖരം കൈമാറാനോ ആയുധ ഗ്രേഡിൽ നിന്ന് താഴ്ത്താനോ തയാറാണെന്ന സൂചനകൾ ഇറാൻ നൽകുന്നുണ്ടെങ്കിലും ഉപാധികളിൽ കൂടുതൽ വ്യക്തത തേടുന്നുണ്ട്. അതേസമയം, ഹൂത്തികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇന്ന് റിയാദിലേക്ക് ഹൂത്തികളുടെ ആക്രമണ ശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിലെ യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല.

Mujtaba Khamenei Orders Iranian Forces to Prepare Counterattack: Warns Iran Will Decide How War Ends

More Stories from this section

family-dental
witywide