വാണിയപ്പാറ പള്ളി കല്ലറ തുറക്കാൻ പൊലീസ്, ദുരൂഹ മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; കേസെടുത്തു, കല്ലറ തുറക്കാൻ നാളെ അനുമതി തേടും

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നേരത്തെ സംസ്‌കരിച്ച ഒരു മൃതദേഹത്തിന് സമീപം പായയിൽ പൊതിഞ്ഞ നിലയിലാണ് രണ്ടാമത്തെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തിൽ കടുത്ത ദുരൂഹത ഉയർന്നതിനെ തുടർന്ന് കല്ലറ തുറന്ന് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാളെ ആർ.ഡി.ഒ.യുടെ അനുമതി തേടുമെന്ന് അന്വേഷണസംഘം അറിയിച്ചു. നിലവിൽ കല്ലറയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ നടപടികളിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് പള്ളി വികാരി വ്യക്തമാക്കി.

അതിനിടെ, കല്ലറയ്ക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പത്ത് വർഷം മുൻപ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ വായാട് സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടേതാണെന്ന സംശയവുമായി കുടുംബം രംഗത്തെത്തി. 2014-ൽ വീട്ടുകാരുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സിജോ ഭാര്യയോടൊപ്പം വാണിയപ്പാറയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ഇയാൾ വിലങ്ങോട്ടുള്ള മാതാപിതാക്കളുമായോ മറ്റ് ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും പുലർത്തിയിരുന്നില്ല. എന്നാൽ, 2020-ൽ സിജോയെ ഭാര്യവീട്ടിൽ നിന്നും കാണാതായെന്ന വിവരം ബന്ധുക്കൾ യാദൃശ്ചികമായാണ് അറിയുന്നത്.

തുടർന്ന് ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും സിജോയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കല്ലറയിലുള്ള മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ. പരിശോധന നടത്തണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ പ്രധാന ആവശ്യം. പുതിയ പരാതിയും സംശയങ്ങളും ഉയർന്ന പശ്ചാത്തലത്തിൽ, ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം.

Mystery Over Body Found inside Vaniyappara Church Vault: Police Register Case and Decide to Reopen Grave

More Stories from this section

family-dental
witywide