നിർമാണം പുരോഗമിക്കുന്ന കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പലിൽ ഐ ലവ് പാകിസ്താൻ എന്നെഴുതിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്. രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS 152 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
കൊച്ചിൻ ഷിപ്പിയാർഡിൽ ബ്രിട്ടനിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനായി 2025 ൽ നിർമാണം ആരംഭിച്ച കപ്പലിലാണ് ഐ ലവ് പാകിസ്ഥാൻ എന്ന എഴുത്ത് പ്രത്യക്ഷപെട്ടത്. കേസിൽ 162 പേരുടെ മൊഴിയെടുത്തു. രണ്ടാഴ്ച മുൻപാണ് എഴുത്ത് ശ്രദ്ധയിൽപെട്ടത്. പിന്നാലെ ഷിപ്പിയർഡ് അധികൃതർ എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു.
കപ്പലിൽ എഴുതിയ ഭാഗത്ത് സിസിടിവി ഉണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്ത ആളുകളെ കേന്ദ്രികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻപും കൊച്ചിൻ ഷിപ്യാർഡ് കേന്ദ്രികരിച്ച് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഈ സംഭവത്തെക്കുറിച്ച് അതീവ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്.
Police register case in Cochin Shipyard over ‘I Love Pakistan’ written on ship; charges of sedition filed












