എഐ പരീക്ഷണങ്ങൾ കുട്ടികളിൽ വേണ്ട: പ്രീ-സ്കൂൾ മുതൽ എട്ടാം ക്ലാസ് വരെ എഐ നിരോധനവുമായി ന്യൂയോർക്ക്

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ സ്കൂൾ ഡിസ്ട്രിക്റ്റായ ന്യൂയോർക്ക് സിറ്റി പബ്ലിക് സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. 2026-2027 അധ്യയന വർഷം മുതൽ അഞ്ച് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ഈ നിരോധനം ബാധകമാകുന്നത്. സ്കൂൾ അധികൃതർ അന്താരാഷ്ട്ര വാർത്താ മാധ്യമമായ എബിസി ന്യൂസിനോടാണ് ഈ വിവരം സ്ഥിരീകരിച്ചത്.

അടുത്ത ആഴ്ച സ്കൂളുകൾ തുറക്കുന്നതോടെ പ്രീ-സ്കൂൾ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പൂർണ്ണമായ എഐ നിരോധനം നിലവിൽ വരും. കുട്ടികളിൽ ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അടുത്ത ഒരു വർഷം വിശദമായി പഠിക്കുമെന്നും, അതുവരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയാണെന്നും ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് എഐ ഉപയോഗിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വേണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരും സംഘടനകളും ശക്തമായി ആവശ്യപ്പെടുന്നതിനിടയിലാണ് ന്യൂയോർക്ക് സിറ്റിയുടെ ഈ സുപ്രധാന തീരുമാനം.

New York bans AI from preschool to eighth grade

More Stories from this section

family-dental
witywide