
വാഷിംഗ്ടൺ: യുഎസ് നേവി സെക്രട്ടറിയായി ഹങ് കാവോയെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. നിലവിൽ ആക്ടിംഗ് നേവി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ചയായിരുന്നു ട്രംപിൻ്റെ നിർണായക പ്രഖ്യാപനം.
പ്രതിരോധ വകുപ്പിലെ അപ്രതീക്ഷിത നീക്കങ്ങൾക്കിടയിലാണ് പുതിയ നിയമനം. ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിൻ്റെ രാജി ട്രംപ് സ്വീകരിച്ച് തൊട്ടടുത്ത ദിവസമാണ് ഹങ് കാവോയുടെ പേര് പ്രഖ്യാപിച്ചത്. മുൻ നേവി സെക്രട്ടറി ജോൺ സി. ഫെലാനെ പദവിയിൽ നിന്ന് പുറത്താക്കി നാല് മാസങ്ങൾക്ക് ശേഷമാണ് ഈ പുതിയ ഔദ്യോഗിക നാമനിർദ്ദേശം.
Major reshuffle in US Department of Defense; Trump nominates Hung cao as Navy Secretary















