2000 രൂപ വരെയുള്ള യുപിഐ, റൂപേ കാർഡ് ഇടപാടുകൾക്ക് ചാർജ് ഈടാക്കരുത്: വിജ്ഞാപനമിറക്കി ധനമന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായി കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ പുതിയ വിജ്ഞാപനം. 2,000 രൂപ വരെയുള്ള യുപിഐ (യുപിഐ), റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ബാങ്കുകൾ യാതൊരു വിധ ചാർജും ഈടാക്കരുതെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007-ലെ സെക്ഷൻ 10 എ പ്രകാരമുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ധനമന്ത്രാലയം ഈ സുപ്രധാന ഉത്തരവിറക്കിയത്.

റൂപേ ഡെബിറ്റ് കാർഡുകൾ, 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ എന്നിവയെ ഔദ്യോഗിക ഇലക്ട്രോണിക് പണമിടപാട് മാർഗ്ഗങ്ങളായി സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് പണം അയക്കുന്ന വ്യക്തികളിൽ നിന്നോ, അത് സ്വീകരിക്കുന്നവരിൽ നിന്നോ നേരിട്ടോ അല്ലാതെയോ യാതൊരുവിധ നിരക്കുകളും ഈടാക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടായിരിക്കില്ല. രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് യുപിഐ സേവനങ്ങൾ സൗജന്യമായി തുടരുമെന്ന് സർക്കാർ ഉറപ്പുനൽകുന്നത്.

കഴിഞ്ഞ മാസം പാർലമെന്റ് പാസാക്കിയ ടാക്സേഷൻ ആൻഡ് അദർ ലോസ് അമൻഡ്‌മെന്റ് ബില്ലിൻ്റെ പശ്ചാത്തലത്തിൽ, യുപിഐ ഇടപാടുകൾക്ക് വരും ദിവസങ്ങളിൽ നിരക്കേർപ്പെടുത്തിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ ആശങ്കകൾക്ക് പൂർണ്ണമായി വിരാമമിടുന്നതാണ് സർക്കാരിൻ്റെ പുതിയ വിജ്ഞാപനം.

അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള വലിയ വാണിജ്യ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഈടാക്കുന്ന കാര്യത്തിൽ വിജ്ഞാപനത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഇത് നടപ്പിലായാൽ അതിന്റെ ഒരു പങ്ക് ബാങ്കുകൾക്കും പേയ്‌മെന്റ് സേവനദാതാക്കൾക്കും ലഭിക്കും. എന്നാൽ വ്യക്തികൾ തമ്മിൽ നടത്തുന്ന (P2P) സാധാരണ പണമിടപാടുകൾക്ക് എത്ര തുകയായാലും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.

No charges should be levied on UPI and RuPay card transactions up to ₹2,000: Finance Ministry issues notification.

More Stories from this section

family-dental
witywide