ബാങ്ക് വായ്പക്കാരുടെ പലിശഭാരം കൂടില്ല; റീപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തി ആർബിഐ

കൊച്ചി: ബാങ്ക് വായ്പയെടുത്തവർക്കും പുതിയതായി വായ്പ എടുക്കാൻ ഒരുങ്ങുന്നവർക്കും വലിയ ആശ്വാസം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കുകളിൽ മാറ്റം വരുത്തിയില്ല. ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റീപ്പോ റേറ്റ് 5.25 ശതമാനത്തിൽ തന്നെ തുടരാൻ ധനനയ അവലോകന സമിതി തീരുമാനിച്ചു.

ഇന്ന് ചേർന്ന യോഗത്തിലാണ് പലിശനിരക്കുകൾ നിലവിലെ അവസ്ഥയിൽ തുടരാൻ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സമിതി ഐകകണ്ഠ്യേന തീരുമാനിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ നിരക്കുകൾ ലക്ഷ്യത്തിനകത്ത് നിർബദ്ധമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

ആർബിഐ പലിശ കൂട്ടിയിട്ടില്ലാത്തതിനാൽ നിലവിലുള്ള ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ ഉടനടി വർദ്ധനവ് ഉണ്ടാകില്ല. വായ്പാ പലിശകൾ കുറയാൻ ഇനിയും സമയമെടുക്കുമെങ്കിലും, പെട്ടെന്നൊരു ഭാരം വർദ്ധിക്കില്ലെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

വായ്പക്കാർക്ക് മാത്രമല്ല, സ്ഥിരനിക്ഷേപം നടത്തുന്നവർക്കും ഈ തീരുമാനം അനുകൂലമാണ്. റീപ്പോ നിരക്ക് കുറയ്ക്കാത്തതിനാൽ ബാങ്കുകൾ ഇപ്പോൾ എഫ്ഡികൾക്ക് നൽകുന്ന ഉയർന്ന പലിശ നിരക്കുകൾ ഉടനടി കുറയ്ക്കാൻ സാധ്യതയില്ല.

എസ് ഡി എഫ് റേറ്റ് 5.00%, എം എസ് എഫ് 5.50% എന്നിങ്ങനെയാണ്. പഴയ എംസിഎൽആർ അടിസ്ഥാനമാക്കിയുള്ള വായ്പകൾ ഉള്ളവർ പുതിയ റീപ്പോ ലിങ്ക്ഡ് നിരക്കുകളിലേക്ക് മാറുന്നത് വഴി പലിശഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

No increase in interest burden on bank borrowers; RBI keeps repo rate at 5.25 percent

More Stories from this section

family-dental
witywide