അമേരിക്ക-ഇറാൻ സംഘർഷത്തിൽ വീണ്ടും സമാധാന സാധ്യത? പാക് സേനാ മേധാവിയുടെ ഇറാൻ ചർച്ചകൾ തുടരുന്നു; ഒമാൻ വിദേശകാര്യ മന്ത്രി നാളെ എത്തും

ഇറാനും അമേരിക്കയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര-സാമ്പത്തിക സംഘർഷങ്ങൾക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുമായി പാകിസ്താൻ. സംഘർഷം ഒഴിവാക്കുന്നതിനും അമേരിക്ക നൽകിയ നിർണായക സന്ദേശം കൈമാറുന്നതിനുമായി പാക് സേനാ മേധാവി ജനറൽ അസീം മുനിർ ഇറാനിലെത്തി. സാമ്പത്തിക യുദ്ധത്തിൽ നിന്ന് പിന്മാറണമെങ്കിൽ നയതന്ത്ര ചർച്ചകളിലേക്ക് ഇരു രാജ്യങ്ങളും മടങ്ങിയെത്തണമെന്ന അമേരിക്കയുടെ സന്ദേശമാണ് അദ്ദേഹം ഇറാൻ ഭരണകൂടത്തിന് കൈമാറുകയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

അതേസമയം, ഗൾഫ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ മറ്റ് അയൽരാജ്യങ്ങളും ശക്തമാക്കിയിട്ടുണ്ട്. എണ്ണ ഗതാഗതത്തിൽ നിർണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ വിദേശകാര്യ മന്ത്രി നാളെ ഇറാൻ സന്ദർശിക്കും. എന്നാൽ, മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ സൗദി അറേബ്യയുടെ യാംബൂ തീരത്തിന് സമീപം എണ്ണ ടാങ്കറിന് നേരെ വീണ്ടും ആക്രമണമുണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണായകമായ പുതിയ സഖ്യ രൂപീകരണത്തിനും സാധ്യത തെളിയുന്നുണ്ട്. മക്കാ കരാറിന്റെ മാതൃകയിൽ സൗദി അറേബ്യ, ഇറാഖ്, ഇറാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയ സുരക്ഷാ കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Pak Army Chief Asim Munir Visits Iran Amid Rising US-Iran Tensions

More Stories from this section

family-dental
witywide