പിണറായി സർക്കാർ നേരിട്ടത് കടുത്ത പ്രഹരം, മുഖ്യമന്ത്രിക്ക് കിട്ടിയത് ‘ധർമ്മ’ സങ്കടത്തിലായ വിജയം; പരാജയത്തിന്‍റെ പടുകുഴിയിൽ 13 മന്ത്രിമാർ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധം ഭരണപക്ഷത്തിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മന്ത്രിസഭയിലെ 20 അംഗങ്ങളിൽ 13 പേരും പരാജയപ്പെട്ടത് എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. കാൽനൂറ്റാണ്ട് പത്തനാപുരം ഭരിച്ച കെ.ബി. ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാല അട്ടിമറിച്ചതും, ആറൻമുളയിൽ വീണാ ജോർജ്ജിന് ഒരു റൗണ്ടിൽ പോലും മുന്നിലെത്താൻ കഴിയാത്തതും ജനവിധിയുടെ ആഴം വ്യക്തമാക്കുന്നു.

ഏറ്റുമാനൂരിൽ വി.എൻ. വാസവൻ, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു എന്നിവർ വലിയ തോൽവി ഏറ്റുവാങ്ങിയപ്പോൾ, വികസന നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട പി. രാജീവിന് കളമശ്ശേരിയിൽ കാലിടറി. തൃത്താലയിൽ എം.ബി. രാജേഷ് വീണ്ടും വി.ടി. ബൽറാമിനോട് പരാജയപ്പെട്ടതും തിരൂരിൽ മണ്ഡലം മാറിയെത്തിയ വി. അബ്ദുറഹ്മാന്റെ വീഴ്ചയും ഇടതുപക്ഷത്തിന് കനത്ത ആഘാതമായി. എൻസിപിയുടെ കോട്ടയായ എലത്തൂരിൽ എ.കെ. ശശീന്ദ്രനും മാനന്തവാടിയിൽ ഒ.ആർ. കേളുവും പരാജയപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് കഷ്ടിച്ച് ജയിച്ചുകയറിയപ്പോൾ കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും കടുത്ത പോരാട്ടത്തിനൊടുവിലാണ് കടന്നുകൂടിയത്. മുഹമ്മദ് റിയാസ്, കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, സജി ചെറിയാൻ എന്നിവർ മാത്രമാണ് മന്ത്രിപ്പടയിൽ നിന്ന് ആശ്വാസജയം നേടിയ മറ്റുള്ളവർ. പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം നേരിട്ട ഈ പരാജയം സിപിഎം കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.

Pinarayi Cabinet Faces Massive Blow; 13 Ministers Defeated as CM Secures Narrow Win in Assembly Polls

More Stories from this section

family-dental
witywide