
കണ്ണൂർ/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് മടങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചത്. വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന ചോദ്യത്തിന് മറുപടി നൽകാതെയാണ് അദ്ദേഹം വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ചത്.
പരാജയത്തിന് പിന്നാലെ തൻ്റെ ഔദ്യോഗിക വാഹനവും അകമ്പടിയും മുഖ്യമന്ത്രി ഉപേക്ഷിച്ചു എന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എകെജി സെൻ്ററിൽ നിന്നുള്ള പാർട്ടി വാഹനമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്. ഈ വാഹനത്തിലാണ് അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോകുക.
ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് പിന്നാലെ ഇന്നലെ പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം പതിവ് വാർത്താ സമ്മേളനവും ഒഴിവാക്കിയിരുന്നു. പരാജയത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം ഇന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന. നാളെ നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമേ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ സാധ്യതയുള്ളൂ എന്നാണ് വിവരം.
Pinarayi leaves official vehicle and escort to Thiruvananthapuram without addressing media; State Secretariat meeting tomorrow















