‘പിന്നെ കാണാം’, തിരിച്ചടിക്ക് ശേഷം ആദ്യ പ്രതികരണവുമായി പിണറായി; പ്രതിപക്ഷ നേതാവിനെ കേരളം തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ദില്ലിയിൽ നടന്ന സി പി എം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങിയ കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ‘പിന്നെ കാണാം’ എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യോഗത്തിന് ശേഷം പുറത്തേക്ക് വരുമ്പോൾ പലതവണ ചോദ്യങ്ങൾ ഉയർന്നെങ്കിലും പ്രതികരിക്കാതെ നടന്നുനീങ്ങിയ അദ്ദേഹം, വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപാണ് ചുരുങ്ങിയ വാക്കുകളിൽ മറുപടി നൽകിയത്.

മുഖ്യമന്ത്രിക്കൊപ്പം മടങ്ങിയ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണം നടത്തി. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനം കേരളത്തിൽ വെച്ച് കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടുനിന്ന പി ബി യോഗത്തിൽ കേരളത്തിലെ തിരിച്ചടി ഉൾപ്പെടെയുള്ള വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ സി പി എം ജനറൽ സെക്രട്ടറി എം എ ബേബി വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

Pinarayi Vijayan breaks silence after election loss with a smile; MV Govindan says Opposition Leader to be decided in Kerala

Also Read

More Stories from this section

family-dental
witywide