പ്രതിഷേധം നയിച്ച വിദ്യാർഥികൾക്ക് രാഹുൽ ഗാന്ധിയുടെ സന്ദേശം, ‘അനാവശ്യമായി ആരോടും മാപ്പ് പറയേണ്ടതില്ല, ഒപ്പം ഉണ്ടാകും’

രാജ്യത്തെ വിദ്യാഭ്യാസ രംഗം തികച്ചും കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും പ്രതിഷേധിച്ച യുവാക്കളും വിദ്യാർത്ഥികളും അനാവശ്യമായി ആരോടും മാപ്പ് പറയേണ്ടതില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരം ചെയ്ത വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ അയക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, കുട്ടികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് വെറുതെയാണെന്നും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിച്ച് അത് ശരിയാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

തനിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഒരു വിദ്യാർത്ഥിനിക്ക് നേരെ പെല്ലറ്റാക്രമണം വരെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ലെന്നാണ് സർക്കാർ വാദിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് തന്റെ പേര് ചോദിച്ച ശേഷം ക്രൂരമായി മർദിച്ചതായി രാഹുലിനൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ പെൺകുട്ടിയും വെളിപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ പതറാതെ അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമൊപ്പം താൻ ഉറച്ചുനിൽക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Rahul Gandhi backs protesting students says no need to apologize unnecessarily

Also Read

More Stories from this section

family-dental
witywide