പിഎസ്‌സി ക്രമക്കേട്; 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ഒന്നാം റാങ്കുകാരനെ സഹായിക്കാനെന്ന് കണ്ടെത്തൽ, 90 പരീക്ഷകളെ കുറിച്ച് പരാതികൾ

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ അന്വേഷണ സംഘം വിപുലീകരിക്കുന്നു. ഇതുവരെ എസ് ഐ ടിക്ക് ലഭിച്ചത് 90 പരീക്ഷകൾ സംബന്ധിച്ച പരാതികളാണ്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ്ഐടി തീരുമാനിച്ചു. പി എസ് സി ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. ക്രമക്കേടിൽ പങ്കുള്ളവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ആസൂത്രണ ബോർഡ് പരീക്ഷയിൽ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്.

മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണ്. ഒന്നാം റാങ്ക് നേടിയത് സിപിഐഎം അനുകൂലിയെന്നാണ് പുറത്ത് വരുന്ന ഗുരുതരമായ വിവരം. മൂല്യ നിര്‍ണയം ഒഴിവാക്കിയത് ഇടത് അനുകൂലിയെ ഒന്നാമത് എത്തിക്കാനുള്ള ഗൂഡാലോചനയെന്നാണ് കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയകാര്‍ക്കും പങ്കുണ്ടെന്ന സംശയത്തിലാണ് എസ്‌ഐടി.എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണത്തിൽ ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു. ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയി. 4 എണ്ണം എഴുതിയില്ല. അതിനാൽ 10 ചോദ്യങ്ങൾ ഒഴിവാക്കി എന്നാണ് കണ്ടെത്തൽ. ഒന്നാം റാങ്ക് കിട്ടിയത് ഇടത് സംഘടനാ നേതാവിനാണ്.

ഇന്നലെയാണ് പിഎസ്‌സി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്തുവെന്നും, ഇതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് റാങ്ക് നഷ്ടമായെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. അര്‍ഹത ഇല്ലാത്ത ആള്‍ക്ക് റാങ്ക്കും ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ ചുമതലകള്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.അതേസമയം പിന്നോക്ക വികസന കോർപ്പറേഷനിലെ പ്രോജക്ട് അസിസ്‌റ്റന്‍റ് നിയമനത്തിൽ കേസ് നിൽക്കില്ലെന്ന് എസ് ഐ ടി വിലയിരുത്തി. വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനം. കെഎഎസ് ഉൾപ്പെടെയുള്ള പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ് ഐ ടി അന്വേഷിക്കും.

PSC Irregularities: Findings reveal that 10 questions were dropped to benefit the top-ranked candidate; complaints raised regarding 90 examinations.

More Stories from this section

family-dental
witywide